സാക്ഷതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യത പരീക്ഷ കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • Post category:local news / news
  • Reading time:1 min read
You are currently viewing സാക്ഷതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യത പരീക്ഷ കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: സാക്ഷരതാ മിഷൻ്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സ്കൂളിൽ നിന്നും പഠനം പൂർത്തിയാകാത്തവർക്ക് വേണ്ടി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസറഗോഡ് ജില്ലയിൽ ആരംഭിച്ചു. ആഗസ്റ്റ് 24 നും 25 നും ആയിട്ടാണ് പരീക്ഷ നടത്തുക. ജില്ലയിൽ 9 സ്കൂളുകളിലായി 123 പേർ പരീക്ഷ എഴുതി. ശനിയാഴ്ച മലയാളം/ കന്നട ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങൾ കഴിഞ്ഞു ഞായറാഴ്ച സാമൂഹ്യപാഠം അടിസ്ഥാന ശാസ്ത്രം ഗണിതം എന്നിവയാണ് പരിക്ഷകൾ. അവധി ദിവസങ്ങളിലായി എട്ടുമാസത്തെ ക്ലാസിനു ശേഷമാണ് പരീക്ഷ സംഘടിപ്പിച്ചത്. സ്കൂളിൽനിന്ന് നാലാം ക്ലാസോ സാക്ഷരതാ മിഷൻ നടത്തുന്ന നാലാം തരം തുല്യത വിജയിച്ചവർക്കും ഏഴാം തരം തുല്യതക്ക്‌ ചേരാവുന്നതാണ്. കാഞ്ഞങ്ങാട് നഗരസഭയിലെ 62 കാരിയായ ബേബി സിവിയാണ് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ്. കാഞ്ഞങ്ങാട് നഗരസഭയിലെ തന്നെ 17കാരനായ മുഹമ്മദ് സിയനാണ് എന്നാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. കാസർഗോഡ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ 37കാരിയായ ഭിന്നശേഷി പഠിതാവ് നസീറയ്ക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി.എൻ ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പ്രധാന അധ്യാപിക ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. പ്രേരക്മാരായ സി കെ പുഷ്പകുമാരി എ തങ്കമണി കെ സുജിത എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു.

0Shares