Categories
പൊതു കമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും, വിലക്കയറ്റവും; കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന നടത്തി
Trending News






കാസറഗോഡ്: പൊതു കമ്പോളത്തിൽ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കി. എഡിഎമ്മിൻ്റെ നേതൃത്വത്തിൽ കാസർകോട്,കുമ്പള പട്ടണങ്ങളിൽ വിവിധ കടകളിൽ പരിശോധന നടത്തി. 31 കടകളിൽ നടത്തിയ പരിശോധനയിൽ 10 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി.വിലനിലവാര പട്ടിക കൃത്യമായി സൂക്ഷിക്കാത്ത കടകൾക്ക് പട്ടിക പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നൽകി. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.അഖിൽ
ജില്ലാ സപ്ലൈഓഫീസർ കെ.എൻ ബിന്ദു താലൂക്ക് സപ്ലൈ ഓഫീസർ റേഷനിംഗ് ഇൻസ്പെക്ടർമാർ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു. കാസർകോട് താലൂക്ക് സപ്ലൈ ഓഫീസർ ബി.കൃഷ്ണനായിക് ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥൻ പി.മൻസൂർ അളവ് തൂക്ക നിയന്ത്രണ വിഭാഗം ഇൻസ്പെക്ടർ രതീഷ് റേഷനിംഗ് ഇൻസ്പെക്ടർമാരായ പ്രഭാകരൻ,പ്രദീപ്,ദിലീപ് പ്രഭ എന്നിവരും സംയുക്തപരിശോധനയിൽ പങ്കെടുത്തു.ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന തുടരും.
Also Read

Sorry, there was a YouTube error.