Categories
business Kerala local news

ഇമ്മാനുവൽ സിൽക്‌സിൽ ക്യാഷ്ബാക്ക് ഓഫറോട് കൂടിയ വെഡ്ഡിംഗ് ഫെസ്റ്റിനു തുടക്കമായി; പർച്ചെയ്‌സ് ചെയ്യുന്ന തുക നറുക്കെടുപ്പിലൂടെ മുഴുവനായും തിരിച്ചു നൽകുന്ന പദ്ധതി

കാഞ്ഞങ്ങാട്: കേരളത്തിലെ വസ്ത്രവ്യപാര രംഗത്ത് പുത്തൻ ഫാഷൻ തരംഗം സൃഷ്‌ടിച്ച ഇമ്മാനുവൽ സിൽക്‌സിൽ പുതുമകളുമായി ഈ വർഷത്തെ വെഡ്ഡിംഗ് ഫെസ്റ്റിന് തുടക്കമായി. ഇമ്മാനുവൽ സിൽക്‌സിൽ നിന്നും വെഡ്ഡിംഗ് പർച്ചെയ്‌സ് ചെയ്യുന്ന കസ്റ്റമേഴ്സിനു നറുക്കെടുപ്പിലൂടെ പർച്ചെയ്‌സ് ചെയ്യുന്ന തുക മുഴുവനായും തിരിച്ചു നൽകുന്നതാണ് പുതിയ പദ്ധതി. ക്യാഷ്ബാക്കോട് കൂടിയ വെഡ്ഡിംഗ് ഫെസ്റ്റിനാണ് തുടക്കമായിരിക്കുന്നത്. പുതിയ പദ്ധതി ജനപ്രീതിയാകർഷിച്ചുവരികയാണ്. വെഡ്ഡിംഗ് ഫെസ്റ്റിൻ്റെ ഉദ്‌ഘാടനവും വ്യത്യസ്തമായ രീതിയിലാണ് ഇമ്മാനുവൽ സിൽക്‌സിൽ നടന്നത്. വിവാഹ ജീവിതത്തിൽ 30 വർഷകാലം പിന്നിട്ട ഉദ്യോഗസ്ഥദമ്പതികളായ രണ്ടുപേർ ചേർന്നാണ് ഉദ്‌ഘാടന കർമ്മം നിരവഹിച്ചത്. ബിന്ദു കെ.എൻ (കാസർഗോഡ് ജില്ലയിലെ ആദ്യത്തെ വനിതാ സപ്ലൈ ഓഫീസർ), ഭർത്താവ് ബാലകൃഷ്ണൻ കെ (ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ) ചേർന്ന് വെഡ്ഡിംഗ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

വിവാഹം എന്നുപറയുന്നത് ഏതൊരു ആളുടെയും ജീവിതത്തിലെ ധന്യമായ നിമിഷങ്ങളിലൊന്നാണ്. ഈ സുവർണ്ണ നിമിഷങ്ങൾക്ക് മിഴിവേകുന്ന വസ്ത്രങ്ങളാണ് വധുവരന്മാർക്കായി ഇമ്മാനുവൽ ഒരുക്കുന്നത്. വെഡ്ഡിംഗ് പർച്ചെയ്‌സ് നടത്തുന്നവർക്ക് ഏറ്റവും കൂടുതൽ ഓഫറുകളും ഏറ്റവും കൂടുതൽ ട്രെൻഡി വിവാഹ വസ്ത്രങ്ങളും ഒരുക്കിയാണ് ഇമ്മാനുവൽ സിൽക്‌സ് വെഡ്ഡിംഗ് ഫെസ്റ്റിനെ വരവേൽക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷത്തിന് ഏറ്റവും മികവാർന്ന വർണ്ണങ്ങളിൽ തന്നെ അണിഞ്ഞൊരുങ്ങുവാനും വിവാഹ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരുവാനും മംഗല്യനാളുകൾക്ക് വർണ്ണാവസ്ത്രങ്ങൾ കൊണ്ട് സ്വർഗ്ഗീയ പരിവേഷം സൃഷ്ടിക്കാനും ഇമ്മാനുവൽ സിൽക്‌സ് ഒരുക്കുകയാണ് വെഡ്ഡിംഗ് ഫെസ്റ്റ്. ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള പട്ടിൻ്റെയും ഫാഷൻ്റെയും പാര്യമ്പര്യത്തിൻ്റെയും പുതുതരംഗം സൃഷ്ടിക്കുകയാണ് വെഡ്ഡിംഗ് ഫെസ്റ്റിലൂടെ ചെയ്യുന്നത്.

ടസ്സർ സിൽക്‌സ്, കാഞ്ചിപുരം, ആറണി, ധർമ്മാവരം എന്നിവിടങ്ങളിലെ സാരികളുടെ അപൂർവ്വശേഖരം ലാച്ച, ഗൗൺ, ലഹംഗ എന്നിവയുടെ ഏറ്റവും പുതിയ ട്രെൻഡി വെറൈറ്റി കളക്ഷൻസ്. ലോകോത്തര ബ്രാന്റുകൾ സംഘമിക്കുന്ന ജന്റ്സ് വെയർ വിഭാഗം, കുട്ടികൾക്കായി ഏറ്റവും പുതിയ വസ്ത്രങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം ഇവയ്ക്ക് പുറമെ വെഡ്ഡിംഗ് കസ്റ്റമേഴ്‌സിനായി ക്യാഷ്ബാക്ക് ഓഫർ കൈനിറയെ സമ്മാനങ്ങൾ ഇവയെല്ലാമാണ് ഈ വെഡ്ഡിംഗ് ഫെസ്റ്റിൻ്റെ ഹൈലൈറ്റ്. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന വെഡ്ഡിംഗ് ഫെസ്റ്റിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ മുത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ്‌ ടി, ശശിധരൻ എം എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest