വന്ധ്യംകരണം നടത്തിയ നായകളെ വണ്ടിയിൽ കയറ്റി ജനവാസ മേഖലയിൽ ഇറക്കിവിട്ടു; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു; പ്രതിഷേധം അറിയിച്ച് നാട്ടുകാർ; കൂടുതൽ അറിയാം..

You are currently viewing വന്ധ്യംകരണം നടത്തിയ നായകളെ വണ്ടിയിൽ കയറ്റി ജനവാസ മേഖലയിൽ ഇറക്കിവിട്ടു; ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു; പ്രതിഷേധം അറിയിച്ച് നാട്ടുകാർ; കൂടുതൽ അറിയാം..

തൃക്കരിപ്പൂർ: ജനവാസ മേഖലയിൽ തെരുവ് നായിക്കളെ തുറന്നു വിട്ടതായി പരാതി. കാസറഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്ത്വത്തിൽ ABC മിഷ്യൻ വന്ധ്യംകരണം നടത്തിയ നായകളെയാണ് വണ്ടിയിൽ കയറ്റി തൃക്കരിപ്പൂർ പഞ്ചായത്തിലെ മൊത്തക്കടവിൽ ഇറക്കി വിട്ടത്. പ്രദേശത്ത് നായകളുടെ ശല്യം കൂടിയതോടെയാണ് സംഭവം ചർച്ചയാകുന്നത്. ഇതോടെ നായ്ക്കളെ വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കിവിടുന്നതും കണ്ട നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നു. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോദിച്ചാണ് ഇറാക്ക് വിട്ടവരെകുറിച്ച് നാട്ടുകാർ മനസ്സിലാക്കിയത്. സി.സി.ടി.വിയിൽ വാഹനത്തിൽ നായ്ക്കളെ കൊണ്ടുവന്ന് ഇറക്കിവിടുന്നതും വ്യക്തമായി. എബിസി കേന്ദ്രത്തിലെ വാഹനമാണെന്ന് മനസ്സിലായതോടെ നാട്ടുകാർ ക്ഷുഭിതരായി. സർക്കാർ സംവിധാനം തന്നെ നാട്ടുകാർക്ക് ബുദ്ദിമുട്ടുണ്ടാകുന്നു എന്ന രീതിയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. സംഭവത്തിൽ ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നാട്ടുകാർ.

തൃക്കരിപ്പൂർ ഹൈസ്കൂൾ പോലെയുള്ള ഹോട്ട് സ്പോട്ടിൽ നിന്നും പിടിച്ച നായകളാണ് വന്ധ്യംകരണം നടത്തി അഞ്ചു ദിവസത്തിന് ശേഷം ഇറക്കിവിട്ടത്. ഇതിൽ രണ്ടു നായകൾചത്തു എന്നാണ് വിവരം. സ്‌കൂളുകളിൽ പോകാന്ന കുട്ടികളടക്കമുള്ള വഴിയാത്രക്കാർക് ഇറക്കിവിട്ട നായകളും ഭീഷണിയായി തുടങ്ങി. സംഭവത്തിൽ അടിയന്തിര ഇടപെടലായി ഇറക്കി വിട്ട നായകളെ പിടിച്ച് നാട്ടിൽ നിന്നും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ മൃഗസരേക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയരക്ടറോട് തൃക്കരിപ്പൂർ പഞ്ചായത്ത് മുൻ അധ്യക്ഷൻ വി.കെ ബാവ പ്രതിഷേധം അറിയിച്ചു. നടപടി കൈകൊളളാമെന്ന് ഡപ്യൂട്ടി ഡയരക്ടർ ഉറപ്പ് നൽകിയതായി വി.കെ ബാവ അറിയിച്ചു.

0Shares