
പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിൻ്റെ ഉദ്ഘാടനം ചാലക്കുടി എം.എല്‍.എ സനീഷ് ജോസഫും നിര്‍വ്വഹിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഡി.എസ്.ഒ സതീഷ് കുമാര്‍ സ്വാഗതവും ഹരിദാസ് കായാരത്ത് നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബോബി ചെമ്മണൂര്‍ ടീമും പരിയാരം യങ്സ്റ്റേഴ്സും തമ്മിലുള്ള സൗഹൃദമത്സരം സംഘടിപ്പിച്ചു. ടൂര്‍ണമെന്റിൻ്റെ കിക്കോഫ് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ.യും സമ്മാനദാനം ജി.പൂങ്കുഴലി ഐ.പി.എസും നിര്‍വ്വഹിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സമീപവാസികളായ ദമ്പതിമാര്‍ കാച്ചപ്പിള്ളി പൈലിക്കും ഭാര്യക്കുമുള്ള ധനസഹായം ഉദ്ഘാടനവേളയില്‍ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി.
