പരിഷത്ത് വജ്രജൂബിലി; ‘പാട്ടും കളിയും കാര്യവും’; ശാസ്ത്ര ബോധത്തിലൂന്നി ഏകദിന ക്യാമ്പ്

  • Post category:local news
  • Reading time:1 min read
You are currently viewing പരിഷത്ത് വജ്രജൂബിലി; ‘പാട്ടും കളിയും കാര്യവും’; ശാസ്ത്ര ബോധത്തിലൂന്നി  ഏകദിന ക്യാമ്പ്

കുറ്റിക്കോൽ / കാസർകോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ‘പാട്ടും കളിയും കാര്യവും’ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പരിഷത്ത് കാസർകോട് മേഖലാതല ബാലവേദിയും കളക്കര രാമകൃഷ്ണൻ ഗ്രന്ഥാലയവും സംയുക്തമായി കളക്കരയിൽ ഒരുക്കിയ ക്യാമ്പ് കേരള ശാസ്ത്ര പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ടി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.രാഘവൻ മാസ്റ്റർ അധ്യക്ഷനായി.

കാസർകോട് മേഖല സെക്രട്ടറി അശോകൻ ബി, ഗ്രന്ഥാലയം സെക്രട്ടറി കെ.രതീഷ് എന്നിവർ സംസാരിച്ചു. പരിഷത്ത് യൂണിറ്റ് സെക്രട്ടറി കെ.ജയൻ സ്വാഗതം പറഞ്ഞു. കെ.തമ്പാൻ മാസ്റ്റർ, മധു ബേഡകം, മണി സി.എച്ച്, വാസു ഇരിയണ്ണി, കുഞ്ഞമ്പു കളക്കര എന്നിവർ നേതൃത്വം നൽകി.

ബാലവേദി സംസ്ഥാന ചെയർമാൻ പ്രദീപ് കൊടക്കാട് -ശാസ്ത്ര പരീക്ഷണം, കമ്യൂണിറ്റി സൈക്കോ സോഷ്യൽ കൗൺസിലർ പ്രസന്ന കെ.പി -നവ മാധ്യമങ്ങളും കുട്ടികളും, ലോഹിതാക്ഷൻ പെരിങ്ങാനം, ഗോപാലകൃഷ്ണൻ കൊളത്തൂർ -പാട്ടും കളിയും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. എ.കെ നീലാംബരൻ, സരിത എൻ.ബി എന്നിവർ ഡയറക്ടർമാരായി.

0Shares