ശക്തമായ മഴയിലും കാറ്റിലും ദേലംപാടി സ്കൂളിന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്

  • Post category:local news / news
  • Reading time:1 min read
You are currently viewing ശക്തമായ മഴയിലും കാറ്റിലും ദേലംപാടി സ്കൂളിന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്

ദേലംപാടി: ശക്തമായ മഴയിലും കാറ്റിലും ദേലംപാടി സ്കൂളിന് വലിയ നാശനഷ്ടങ്ങളാണുണ്ടായത്. യു.പി സെക്ഷൻ്റെയും എൽ.പി സെക്ഷൻ്റെയും മേൽക്കൂര ഭാഗികമായി തകർന്നു. സ്കൂൾ ബിൽഡിങ്ങിൻ്റെ ജനൽ പാളികളും തകർന്നിട്ടുണ്ട്. പുതുതായി നിർമ്മിച്ച സ്കൂൾ മതിലിന് മുകളിലായി മരം കടപുഴകി വീഴുക ആയിരുന്നു. കൂടാതെ സ്കൂൾ കോമ്പൗണ്ടിലെ മരം സ്കൂളിനോട് ചേർന്നുള്ള ഒരു വീടിന് അപകടകരമാം നിലയിൽ കടപുഴകി വീഴുകയും ചെയ്തു.

0Shares