
ഡൽഹിയിൽ നടന്ന കലാപത്തിനെതിരെ പോസ്റ്ററൊട്ടിച്ചതിന് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് ഐ.ടി.ഐ യൂണിറ്റ് പ്രസിഡന്റ് ജിതിന്‍, സെക്രട്ടറി സുജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രചരണം എന്ന കുറ്റം ചുമത്തി ഐ.പി.സി 153 പ്രകാരമാണ് കേസെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെഡൽഹിലുണ്ടായ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമ സംഭവങ്ങളില്‍ 630 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇന്ന് കലാപ ബാധിത മേഖല സന്ദര്‍ശിക്കുന്നുണ്ട്.
