
കാസര്‍കോട് ജില്ലയില്‍ കോവിഡിൻ്റെ ഒമിക്രോണ്‍ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. മധൂര്‍ സ്വദേശിയായ 50 കാരനാണ് രോഗം. സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ പോയി വന്നതാണിയാള്‍. കഴിഞ്ഞ മാസം 22-നാണ് ഗള്‍ഫിലേക്കു പോയത്. 29-ന് തിരിച്ചെത്തി. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സാമ്പിള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഇയാളെ നിലവിൽ തെക്കില്‍ ടാറ്റാ ആസ്പത്രിയിലേക്കു മാറ്റി. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറാണിയാള്‍. ഗള്‍ഫില്‍ നിന്നു തിരിച്ചു വന്ന ശേഷം ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ നിരവധിപ്പേരുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.
