
വെള്ളിക്കോത്ത് : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ശുചിത്വ വാർഡ് പ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. വെള്ളിക്കോത്ത് മത്സ്യ മാർക്കറ്റ്, കാരക്കുഴി കമ്മ്യൂണിറ്റി ഹാൾ പരിസരം, വെള്ളിക്കോത്ത് ജനകീയ ആരോഗ്യ കേന്ദ്ര പരിസരം അടോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ശുചീകരണവും മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തിയും നടന്നു. തുടർന്ന് ജോളി യൂത്ത് സെന്റർ പരിസരത്ത് ശുചിത്വ വാർഡ് പ്രഖ്യാപന ചടങ്ങ് വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി. ശ്രീനിവാസൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോളി യൂത്ത് സെന്റർ സെക്രട്ടറി ഐ.കെ പ്രദീപ് കുമാർ, നഴ്സിംഗ് ഓഫീസർ റിൻസി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. ഹരിത കർമ്മ സേന അംഗങ്ങളായ ടി.വി.സുശീല, എം രമണി എന്നിവരെ വാർഡ് മെമ്പർ എം.ബാലകൃഷ്ണനും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി. ശ്രീനിവാസനും ആദരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് കെ.വി. ഷിബിന സ്വാഗതവും ആശാവർക്കർ പി. ബീന നന്ദിയും പറഞ്ഞു.
