
ബെംഗളൂരു: 20 കാരിയെ കൊല്ലപ്പെട്ട നിലയിൽ റോഡരികിൽ കണ്ടെത്തി. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് നഗ്നമാക്കിയ നിലയിൽ പാതി കത്തിച്ച അവസ്ഥയിൽ കണ്ടെത്തിയത്. കർണാടകയിലെ ചിത്രദുർഗയിലാണ് ഈ കൊടും ക്രൂരത നടന്നത്. പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നും കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം, പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ ചിത്രദുർഗയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
