ഉള്ളാൾ ദർഗ സന്ദർശിച്ച് കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ; ഉറൂസിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

You are currently viewing ഉള്ളാൾ ദർഗ സന്ദർശിച്ച് കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ; ഉറൂസിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

മംഗളുരു: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനം കേന്ദ്രമായ ഉള്ളാൾ ദർഗ സന്ദർശിച്ച് കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സയ്യിദ് മുഹമ്മദ് ശരീഫ് മദനി ദർഗയിൽ പുരോഗമിക്കുന്ന ഉറൂസിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കർണാടക ഉപ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കർണ്ണാടക നിയമസഭാ സ്പീക്കർ യൂ.ടി കാദർ അധ്യക്ഷ വഹിച്ചു. ഏപ്രിൽ 24ന് ആരംഭിച്ച ഉറൂസ് പരിപാടിയിൽ ജനത്തിരക്ക് ഏറിവരുകയാണ്. മെയ് 17ന് സമാപിക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതന്മാരും നേതാക്കളും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും സംബന്ധിക്കുന്നു.

16ന് നടക്കുന്ന ഉറൂസ് ഗ്രാൻഡ് സംഗമത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കുന്നു. 18ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. എൻ ഹനീഫ ഹാജി ഉള്ളാൽ ദർഗ പ്രസിഡണ്ടും ശിഹാബുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മദനി സംഗമം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഇസ്മായിൽ മുറ തങ്ങളുടെ അധ്യക്ഷതയിൽ കർണാടക ഹജ്ജ് കമ്മിറ്റി അംഗം സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മായിൽ ഉജ്രെ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ബഷീർ മദനി നീലഗിരി, സി കെ കെ മദനി ഗൂഡല്ലൂർ, അബ്ദുറഹ്മാൻ മദനി ജപ്പു തുടങ്ങിയവർ പ്രസംഗിച്ചു.

0Shares