നാസിക്ക് ജില്ലയില്‍ 61 ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; 34 സീറ്റുകളില്‍ സി.പി.ഐ(എം) ന് വിജയം

You are currently viewing നാസിക്ക് ജില്ലയില്‍ 61 ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; 34 സീറ്റുകളില്‍ സി.പി.ഐ(എം) ന് വിജയം

മഹാരാഷ്ട്ര: നാസിക് ജില്ല ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സുര്‍ഗാന താലൂക്കിലെ 61 സീറ്റുകളുടെ ഫലം പുറത്ത് വരുമ്പോള്‍ 34 സീറ്റുകളിലും സി.പി.ഐ(എം) വിജയം ഉറപ്പിച്ചു. എട്ട് സീറ്റുകള്‍ നേടിയ എന്‍.സി.പി രണ്ടാമത്തെ വലിയ കക്ഷിയായി. സുര്‍ഗാന താലൂക്കിലും ബി.ജെ.പി.യും ഷിന്‍ഡെ ഗ്രൂപ്പും പിന്നിലാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

സുര്‍ഗാന താലൂക്കിലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ എല്ലാ റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായി അന്തിമഫലം പ്രഖ്യാപിച്ചു.

ഇതനുസരിച്ച്‌ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രബലമായ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആധിപത്യം ഉറപ്പിക്കുകയായിരുന്നു. സി.പി.എം 34, എന്‍.സി.പി 08, ശിവസേന 03, സ്വതന്ത്രര്‍ 04, ബിജെപി 03, മറ്റ് പാര്‍ട്ടികള്‍ 08 എന്നിങ്ങനെയാണ് കണക്ക്.

നാസിക് ജില്ലയിലെ നാല് താലൂക്കുകളിലെ ഗ്രാമ പഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചതില്‍ ജില്ലയില്‍ എന്‍.സി.പി മുന്നിട്ട് നില്‍ക്കുന്നു. ഉദ്ധവ് പക്ഷം ശിവസേന തൊട്ടു പിന്നാലെയാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഭരിക്കുന്ന ഷിന്‍ഡെ ഗ്രൂപ്പിന് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ലെന്നതാണ് ചിത്രം. ബി.ജെ.പി 03 സീറ്റുകള്‍ മാത്രം നേടി.

0Shares