കൊവിഡ്: ലോകത്താകെ ജീവന്‍ നഷ്ടമായവരുടെ എണ്ണം നാല് ലക്ഷത്തോളം; ജനം ഭീതിയുടെ നിഴലില്‍ തുടരുന്നു

  • Post category:health / news
  • Reading time:1 min read
You are currently viewing കൊവിഡ്: ലോകത്താകെ ജീവന്‍ നഷ്ടമായവരുടെ എണ്ണം നാല് ലക്ഷത്തോളം; ജനം ഭീതിയുടെ നിഴലില്‍ തുടരുന്നു

ലോകത്ത് കൊവിഡ് മഹാമാരിയില്‍പെട്ട് ജീവന്‍ നഷ്ടമായവരുടെ എണ്ണം നാല് ലക്ഷത്തോളമാകുന്നു. ലോകത്തെമ്പാടുമുള്ള ജനം ഭീതിയുടെ നിഴലില്‍ തുടരുകയാണ്. ലോകത്താകമാനം 66,886,79 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓരോ ദിവസവും പതിനായിരക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതേസമയം രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 39,212,3 ലാണ് എത്തിനില്‍ക്കുന്നത്. അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണ്.

ഈ മൂന്ന് രാജ്യത്തും ആയിരത്തിലേറെ പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ബ്രസീലില്‍ 1337ഉം അമേരിക്കയില്‍ 1029 പേരുമാണ് മരിച്ചത്. മെക്‌സിക്കോയില്‍ 1092 കൊവിഡ് ബാധിതര്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

0Shares