Categories
തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി
കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.
Trending News





കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ഇന്ന് വൈകിട്ട് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഷാനവാസ് കോണ്‍ഗ്രസില്‍ നിന്നും താന്‍ രാജിവെച്ചതായി പ്രഖ്യാപിച്ചത്.
Also Read

ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് കഴിഞ്ഞ തവണ ഷാനവാസ് വിജയിച്ചത്. ഷാനവാസിന്‍റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജി കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഉദുമ ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഷാനവാസ് വിജയിക്കുകയായിരുന്നു.
മുന്‍ ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിഞ്ഞ് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ലീഗ് തയ്യാറാകാത്തത് ഷാനവാസ് ചോദ്യം ചെയ്തിരുന്നു. ഈ കാരണത്താല്‍ യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്.

Sorry, there was a YouTube error.