Trending News





കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിനി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
Also Read
കണ്ണൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. ഓടുന്ന മാരുതി കാറിൻ്റെ മുന്‍വശത്താണ് തീ കണ്ടത്. ഇത് ഉള്ളിലേക്കു പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഓടിയെത്തിവര്‍ക്കു പിന്നിലിരുന്നവരെ രക്ഷിക്കാനായി. മുന്നിലിരുന്ന പ്രജിത് പിന്നിലെ ഡോറിൻ്റെ ലോക്ക് തുറന്നുനല്‍കുകയായിരുന്നെന്നും ചിലര്‍ പറഞ്ഞു.
ഒരു കുട്ടി ഉള്‍പ്പെടെ നാലു പേരാണ് പിന്‍സീറ്റില്‍ ഉണ്ടായിരുന്നത്. മുന്നിലെ ഡോര്‍ തുറക്കാനായില്ല. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന ഭീതി, തീ പടര്‍ന്നതിനു ശേഷം വീണ്ടും ശ്രമം തുടരുന്നതില്‍നിന്ന് പിന്തിരിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു. മുന്നിലെ ഡോറുകള്‍ ലോക്കായതിനാല്‍ രണ്ട് പേര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുവരെയും വലിച്ച് ഇറക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സമീപത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. തീപടർന്നപ്പോഴേയ്ക്കും ഡ്രൈവർ പിൻസീറ്റുകളുടെ ഡോർ അൺലോക്ക് ചെയ്തതോടെയാണ് നാല് പേർക്കും പുറത്തിറങ്ങാൻ കഴിഞ്ഞത്. എന്നാൽ മുൻ സീറ്റുകളുടെ ഡോർ ജാമായതോടെ ഇരുവരും കാറിനുള്ളിൽ തന്നെ കുടുങ്ങുകയായിരുന്നു.

Sorry, there was a YouTube error.