
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ചതിന് പിറകെ ബംഗാളി നടി ശ്രീലേഖ മിത്ര ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ശ്രീലേഖ കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇ മെയില്‍ ആയാണ് പരാതി നല്‍കിയത്.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോവാണ് മോശം അനുഭവം ഉണ്ടായതെന്ന് നടിയുടെ വെളിപ്പെടുത്തൽ.
