Categories
സിറ്റി ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് ഹജ്ജ് ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു
Trending News


കാസർഗോഡ്: പ്രമുഖ ജ്വല്ലറി ബ്രാൻഡായ സിറ്റി ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് ഈ വർഷം സർക്കാർ മുഖേനയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിനു പോകുന്നവർക്ക് കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി. സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് അധ്യക്ഷത വഹിച്ചു.
Also Read

ചടങ്ങ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, അഷ്റഫ് എടനീർ, ഹജ്ജ് ജില്ലാ ട്രെയിനർമാരായ മുഹമ്മദ് സലീം കെ.എ, സിറാജുദ്ദീൻ ടി.കെ, സിറ്റി ഗോൾഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇർഷാദ് കോളിയാട്, എ.ജി.എം അജ്മൽ, ഇഖ്ബാൽ സുൽത്താൻ, കെ. ഹസൈനാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Sorry, there was a YouTube error.