കാസറഗോഡ് സിറ്റി ഗോൾഡിൽ ഡയമണ്ട് എക്സിബിഷന് തുടക്കമായി; ദി ഹോപ്പ് എന്ന പേരിൽ ആരംഭിച്ച എക്സിബിഷനിൽ ലോകോത്തര നിലവാരമുള്ള ഏറ്റവും പുതിയ ട്രെൻഡീ ആഭരണങ്ങളുടെ അമൂല്യ ശേഖരം; കൂടുതൽ അറിയാം..

You are currently viewing കാസറഗോഡ് സിറ്റി ഗോൾഡിൽ ഡയമണ്ട് എക്സിബിഷന് തുടക്കമായി; ദി ഹോപ്പ് എന്ന പേരിൽ ആരംഭിച്ച എക്സിബിഷനിൽ ലോകോത്തര നിലവാരമുള്ള ഏറ്റവും പുതിയ ട്രെൻഡീ ആഭരണങ്ങളുടെ അമൂല്യ ശേഖരം; കൂടുതൽ അറിയാം..

കാസറഗോഡ്: സിറ്റി ഗോൾഡിൽ ഡയമണ്ട് എക്സിബിഷന് തുടക്കമായി. ദി ഹോപ്പ് എന്ന പേരിൽ വർഷം തോറും നടത്തിവരാറുള്ള എക്സിബിഷഎൻ്റെ മൂന്നാം പതിപ്പിനാണ് വ്യാഴാഴ്ച വൈകിട്ടോടെ തുടക്കമായത്. നവംബർ 27 മുതൽ ഡിസംബർ 15 വരെ നടക്കുന്ന എക്സിബിഷനിൽ ഇത്തവണ കൂടുതൽ സവിശേഷതകളുള്ളതായി മാനേജ്‌മെന്റ്റ് പ്രതിനിധികൾ അറിയിച്ചു. ലോകോത്തര നിലവാരമുള്ളതും ഏറ്റവും പുതിയ ട്രെൻഡുകൾ ഉൾക്കൊള്ളുന്നതുമായ ആഭരണങ്ങളുടെ അമൂല്യ ശേഖരമാണ് സിറ്റി ഗോൾഡ് ഉപഭോകതാക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

സിറ്റി ഗോൾഡിൻ്റെ പ്രത്യേക പ്രീമിയം ഡയമണ്ട് സെഗ്മെന്റ് ആയ Dresden Green Jade Jewel (ഗ്രീൻ സ്റ്റോൺസ് കളക്ഷൻസ്) ഇവന്റുകളിലെയും മെഹന്ദി പാർട്ടികളിലെയും താരമാകാൻ, അഴകിൻ്റെ പച്ചപ്പ്‌ ചാർത്തിയ Dresden Green Jade Jewel ഗ്രീൻ സ്റ്റോൺസ് കളക്ഷൻസ്, പ്രകൃതിയുടെ അനുഗ്രഹം പോലെ തിളങ്ങുന്ന ഈ ശേഖരം നിങ്ങളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും. ‘Ocean Opulence’ (ബ്ലൂ സ്റ്റോൺസ് കളക്ഷൻസ്): വെഡിങ്, റിസപ്ഷൻ പാർട്ടികളിൽ നിലവിലെ ഏറ്റവും പുതിയ ട്രെൻഡിംഗ് ശേഖരമായ ‘Ocean Opulence’ ബ്ലൂ സ്റ്റോൺസ് കളക്ഷൻസ്. ആഴക്കടലിൻ്റെ മനോഹാരിതയും പ്രൗഢിയും ഒത്തുചേരുന്ന ഈ ആഭരണങ്ങൾ രാജകീയ സ്പർശം നൽകുന്നു.

The Pomegranate Signature Collections: മാതളപ്പൂവിൻ്റെ ചുവപ്പുനിറം പോലെ, സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ The Pomegranate Signature Collections. സിറ്റി ഗോൾഡിൻ്റെ തനതായ ഈ സിഗ്നേച്ചർ ശേഖരം പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്നു. അത് കൂടാതെ, യുവതലമുറയ്ക്ക് വേണ്ടി അവരുടെ ഫാഷൻ സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കുന്ന, ട്രെൻഡി ലുക്കിനായുള്ള Genz Collections. യൂത്തിൻ്റെയും സ്റ്റൈലിൻ്റെയും ഈ ലൈറ്റ് വെയിറ്റ് ഡയമണ്ട് ആഭരണങ്ങൾ എല്ലാ അവസരങ്ങൾക്കും അനുയോജ്യമാണ്. ഹോപ്പ് ഡയമണ്ട് എക്സിബിഷൻ കാണാനും സ്വന്തമാക്കാനും നിരവധി ഉപഭോക്താക്കൾ എത്തുമെന്നാണ് സിറ്റി ഗോള്‍ഡ് പ്രതീക്ഷിക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് സിറ്റി ഗോൾഡ് ഒരുക്കിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ അടുത്ത ദിവസങ്ങളിൽ തന്നെ ഷോറൂം സന്ദർശിക്കണമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു.

എക്സിബിഷൻ്റെ ഉദ്‌ഘാടനം പ്രമുഖ വ്യവസായി ഒൺ ഫോർ അബ്ദുൽ റഹ്‌മാൻ നിർവഹിച്ചു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് (AKDA) മാഹിൻ കോളിക്കര, ഹസ്സൻ മദീന, ഹസീന ഫ്ലോറ, ബഷീർ തോട്ടത്തിൽ, സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളും ഒട്ടനവധി ഉപഭോക്താക്കളും സിറ്റി ഗോൾഡ് പ്രതിനിധികളും സംബന്ധിച്ചു.

0Shares