
ഫ്രാന്‍സിലെ നീസ് നഗരത്തില്‍ നേത്രദാം കത്തീഡ്രലിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു . അക്രമി കത്തിയുപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ കഴുത്തറുത്ത നിലയിലാണ് . അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു .

സംഭവം ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ സ്ഥിരീകരിച്ചു . ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന . അക്രമിയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല . സംഭവത്തില്‍ ഫ്രഞ്ച് ഭീകരവിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചു .
