
രണ്ട് വയസിന് താഴെയുള്ള ഒരു കുട്ടിയും മുതിര്‍ന്നവര്‍ക്കൊപ്പം ഒരേ കിടക്കയില്‍ ഉറങ്ങരുതെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, മാതാപിതാക്കള്‍ ഇതിനോട് യോജിക്കുന്നില്ല. അതേസമയം, അവരുടെ സ്വകാര്യത ആസ്വദിക്കാനും മെച്ചപ്പെട്ട ഉറക്കത്തോടെ കുട്ടികളുടെ വികാസത്തിനുമായി മാതാപിതാക്കള്‍ അവരെ പ്രത്യേക കട്ടിലുകളില്‍ കിടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രാരംഭ ഘട്ടത്തില്‍ തന്നെ കുട്ടികളില്‍ സ്വാതന്ത്ര്യബോധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണ്. നവജാതശിശുവിൻ്റെ വളര്‍ചയുടെ 70 ശതമാനവും അവര്‍ ഉറങ്ങുമ്പോഴാണ് സംഭവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ അവര്‍ക്ക് പ്രത്യേകമായി ഒരു നല്ല കിടക്കയും കട്ടിലും വളരെ പ്രധാനമാണ്.

ഇതും കൂടി അറിയുക:
- ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ പറയുന്നത് കുട്ടികളുടെ നട്ടെല്ലിൻ്റെ വികാസത്തിന് അവര്‍ ഉറച്ച പ്രതലത്തില്‍ ഉറങ്ങണം എന്നാണ്.
- ശുചിത്വം: നവജാതശിശുവില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ട പലതരം രോഗാണുക്കളോ അണുബാധകളോ പകരുന്നതിന് മാതാപിതാക്കള്‍ ഉപയോഗിക്കുന്ന കിടക്ക കാരണമായേക്കാം.
- സൗകര്യപ്രദവും സുരക്ഷിതവും: കുഞ്ഞുങ്ങളെ കട്ടിലിനരികില്‍ പ്രത്യേക കട്ടിലില്‍ കിടത്തുന്നത് മാതാവിന് ആശ്വാസവും സൗകര്യവും നല്‍കുന്നു. ഇത് വളരെ സുരക്ഷിതവും പെട്ടെന്നുള്ള ശിശുമരണത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു. കാരണങ്ങള്‍ അജ്ഞാതമായ കുഞ്ഞുങ്ങളില്‍ ഉറക്കത്തില്‍ സംഭവിക്കുന്ന മരണമാണ് സഡന്‍ ഇന്‍ഫന്റ് ഡെത് സിന്‍ഡ്രോം എന്നത്.
- പ്രത്യേക മെത്ത: ഒരു നവജാതശിശുവിന് ശരിയായ ഉറപ്പുള്ള കിടക്ക ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, അത് കെമികല്‍ രഹിതവും പ്രകൃതിദത്തമായ വസ്തുക്കളാല്‍ നിര്‍മിച്ചതുമായിരിക്കാന്‍ ശ്രദ്ധിക്കുക.
- കുഞ്ഞുങ്ങളെ അവരുടെ കട്ടിലില്‍ കിടത്തി ശീലമാക്കുന്നത് നല്ലതാണ്, ഇത് അവര്‍ക്ക് ശക്തമായ സന്ധികള്‍ ഉണ്ടാക്കുകയും മാതാപിതാക്കളുടെ സഹായമില്ലാതെ നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശരിയായ ഉറക്കം ലഭിക്കാത്ത കുട്ടികൾക്ക് ഏകാഗ്രത കുറവായിരിക്കുമെന്നു പഠന റിപ്പോർട്ട്. കൃത്യമായി ഉറങ്ങാൻ അഞ്ചുവയസിന് മുമ്പു തന്നെ കുട്ടികളെ ശീലിപ്പിക്കുന്നതാണ് ഉത്തമം. ഉറക്കക്കുറവ് കുട്ടികളുടെ സ്കൂളിലെ പെരുമാറ്റരീതികളെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നും ഗവേഷകർ പറയുന്നു. ഇവർക്ക് സ്കൂളിലെ രീതികളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് വികാരാധീനരാവുന്ന കുട്ടികളായിരിക്കും ഇവർ. കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും വളരെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കാം. കുട്ടികളെ തനിയെ കിടത്തി ശീലിപ്പിക്കാം. മാതാപിതാക്കൾ അവരോടൊപ്പം കിടക്കേണ്ടതില്ലെന്നും ഗവേഷകർ പറയുന്നു. ബ്രിട്ടീഷ് ജേർണലായ എഡ്യുക്കേഷൻ സൈക്കോളജിയിലാണ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുട്ടികൾ ഉറങ്ങിയെന്നു കരുതി മാതാപിതാക്കൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് പലപ്പോഴും അപകടമാണ്. അത്തരം സംഗതികൾ കുട്ടികൾ കാണാനിടയാൽ മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു. മാതാപിതാക്കളുടെ ലൈംഗീക ലീലകൾ കാണുന്നത് ഒരു മക്കൾക്കും ഇഷ്ടമാകില്ല.
ഭാര്യയും ഭർത്താവും തമ്മിലുള്ള കലഹങ്ങൾ ബാധിക്കുക കുഞ്ഞുങ്ങളെ കൂടെയാണ്. വഴക്കുകൾ എത്ര കാഠിന്യമേറിയതാണെങ്കിലും അതിൻ്റെ അതിർവരമ്പുകൾ ലംഘിക്കപ്പെടുമ്പോൾ സമാധാനപരമായ കുടുംബജീവിതമാണ്. ഭാര്യയും ഭർത്താവും പരിസരം മറന്ന് വഴക്കിടുമ്പോൾ ഓർക്കുക, നിങ്ങളുടെ മകനോ മകളോ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന്. മാതാപിതാക്കൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും പരസ്പര ബഹുമാനവുമൊക്കെ കണ്ടാണ് ഓരോ കുഞ്ഞും വളരേണ്ടത്.

കുട്ടികളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുകയും ശരിയായ തീരുമാനങ്ങളെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും നല്ല വ്യക്തിത്വമുള്ളവരായി വളർന്നു വരാന്‍ അവരെ സഹായിക്കുകയും ചെയ്യുണം. വേണ്ടത്ര സ്വാതന്ത്ര്യം കുട്ടികൾക്ക് അനുവദിച്ചുകൊടുക്കണം. കുട്ടികൾക്ക് അവരുടെ അഭിപ്രായം പറയാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരം മാതാപിതാക്കള്‍ കൊടുക്കണം. തെറ്റുകണ്ടാല്‍ അതു ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഇതൊക്കെ മാതാപിതാക്കളുടെ കടമയാണ്.
കുട്ടികളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തില്‍ മാതാപിതാക്കളും കുട്ടികളും ചേർന്ന് അതിൻ്റെ എല്ലാ വശങ്ങളും ആലോചിച്ചശേഷം ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ സന്തോഷമുള്ളവരും, സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവരും, സ്വയം വിലയുള്ളവരും, സ്വന്തം കഴിവില്‍ വിശ്വാസമുള്ളവരും, കാര്യപ്രാപ്തി ഉള്ളവരുമായിരിക്കും. മറ്റുള്ളവരുമായി ചേർന്നു പോകാനും പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിച്ചേരുന്ന നല്ല വ്യക്തിത്വങ്ങളായി മാറാനും സാധിക്കും.
