
ബോവിക്കാനം(കാസറഗോഡ്): മുളിയാർ ഗ്രാമ പഞ്ചായത്ത് ഭരണം അടക്കം ഉദുമ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ നിന്നും 6 ഗ്രാമ പഞ്ചായത്തുകളിലെ ഭരണം പിടിക്കുമെന്ന് കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.യോട് പറഞ്ഞു. ഉദുമ നിയോജക മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ കെ.ബി മുഹമ്മദ് കുഞ്ഞി ഇത്തവണ മത്സര രംഗത്തുണ്ട്. മുളിയാർ ഗ്രാമ പഞ്ചായത്ത് ഭരണം പിടിക്കാനും ഭാവിയിൽ നിലനിർത്താനുമായി മുസ്ലിം ലീഗ് കെ.ബിയെ നേരിട്ട് പോരിന് ഇറക്കുകയാണ് ചെയ്തത്. മുളിയാർ പഞ്ചായത്തിലെ 14 ആം വാർഡ് ബാലനടുക്കത്തുനിന്നുമാണ് കെ.ബി മുഹമ്മദ് കുഞ്ഞി ഇത്തവണ ജനവിധി തേടുന്നത്.

ഇതിന് മുമ്പ് 2000 മുതൽ 2005 വരെ അഞ്ച് വർഷം കെ.ബി മുളിയാർ പഞ്ചായത്ത് ഭരണത്തിലെ ചുമതലകൾ നിർവഹിച്ചിരുന്നു. 25 വർഷം തുടർച്ചയായി ബിജെപി വിജയിച്ചിരുന്ന മല്ലം 3 ആം വാർഡിൽ നിന്നുമാണ് 2000 ൽ കെ.ബി മത്സരിച്ചു വിജയിച്ചത്. അതിന് ശേഷം ഇതുവരെ മല്ലം വാർഡ് യുഡിഎഫിന് ഒപ്പം നിലകൊള്ളുന്നു എന്നതും ചെരിത്രമാണ്. നിലവിൽ കെ.ബി മത്സരിക്കുന്നത് സ്വന്തം വീട് ഉൾകൊള്ളുന്ന വാർഡിൽ നിന്നുമാണ്.

മണ്ഡലം യുഡിഎഫ് കൺവീനർ എന്ന നിലയിലും മുസ്ലിം ലീഗ് നേതാവ് എന്ന നിലയിലും മറ്റു പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് മേൽനോട്ടവും, സ്വന്തം പഞ്ചായത്തിലെ മറ്റു വാർഡുകളിലെ പ്രവർത്തന മേൽനോട്ടവും ഈ മനുഷ്യൻ നിർവാഹിക്കുന്നുണ്ട്. അതിനിടെ സ്വന്തം വാർഡുകളിൽ പ്രചാരണവും നടത്തുന്ന ഇദ്ദേഹം തിരക്കിനിടയിലും ചാനൽ ആർ.ബി ക്ക് വേണ്ടി സമയം കണ്ടെത്തി. മുളിയാർ ഗ്രാമ പഞ്ചായത്ത് ഭരണം ഉറപ്പിക്കാനുള്ള തന്ത്രം, ഉദുമ നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ രാഷ്ട്രീയ നീക്കങ്ങൾ, കുറ്റിക്കോൽ പഞ്ചായത്തിലെ കോൺഗ്രസ് -ലീഗ് തർക്കങ്ങളും നിലവിലെ സാഹചര്യവും തുടങ്ങി നിരവധി വിഷയങ്ങളിൽ കെ.ബി മനസ്സ് തുറന്നു. ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം പൂർണ്ണമായും കാണുക..
