മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ഉദ്യോഗസ്ഥർക്കും അതൃപ്ത്തി; സർക്കാർ സംവിധാനം താളംതെറ്റുന്നു; ഉന്നത തല യോഗം ചേർന്ന് ചീഫ് സെക്രട്ടറി; കൂടുതൽ അറിയാം..

You are currently viewing മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ഉദ്യോഗസ്ഥർക്കും അതൃപ്ത്തി; സർക്കാർ സംവിധാനം താളംതെറ്റുന്നു; ഉന്നത തല യോഗം ചേർന്ന് ചീഫ് സെക്രട്ടറി; കൂടുതൽ അറിയാം..

തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ സർക്കാർ സംവിധാനം താളംതെറ്റുന്നു. സംസ്ഥാനത്തെ വിവിധ ഭരണ കേന്ദ്രങ്ങളിലെ നിർണ്ണായക യോഗം മന്ത്രിയുടെ അഭാവത്തിൽ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനിടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിൻ ഉന്നത തല യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിലായിരുന്നു യോഗം. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ യോഗത്തിൽ വിലയിരുത്തി.

സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം നൽകി. മെയ് 31നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് അറിയിച്ചു. ഇതിനകം 65 ശതമാനം പുസ്തകങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന പുസ്തകങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അറിയിച്ചു. കൈത്തറി വകുപ്പ് വഴി സ്‌കൂൾ യൂണിഫോം തുണികളുടെ വിതരണവും പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്‌കൂളുകൾക്കുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.

0Shares