
കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബാലസുരക്ഷ സമിതി രൂപീകരണ യോഗം നടന്നു. ഇതോടൊപ്പം വിവിധ സ്കൂളുകളിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഫീപാഡ് പദ്ധതിയുടെ അവലോകനവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് സർക്കിൾ ഇൻസ്പെക്ടർ പി.അജിത് കുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അബ്ദുൾ റഹിമാൻ പദ്ധതി അവലോകനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. കെ. വിജയൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിൻ വഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത സ്വാഗതവും അഡീഷണൽ സി. ഡി. പി. ഒ. നിഷ നന്ദിയും പറഞ്ഞു. രാജൻ മാസ്റ്റർ മടിക്കൈ, അനുരാഗ് പുല്ലൂർ, അഡ്വക്കേറ്റ് ഗിരീഷ് പാണംതോട്, ഉഷ അരവത്ത്, കുമാരി രേവതി കൊളവയൽ എന്നിവരെ ഉൾപ്പെടുത്തി ബ്ലോക്ക് ബാലസുരക്ഷാ സമിതിയും രൂപീകരിച്ചു.
