
കുറ്റിക്കോൽ/കാസർകോട്: കായിക കരുത്താകാൻ ജില്ലാ സബ് ജൂനിയർ വോളിബോൾ ടീമിലേക്ക് മലയോരത്ത് നിന്നും ഒരു ബാലതാരം കൂടി തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിക്കോൽ, ഞെരുവിലെ കിത്തു എന്ന നീരജാണ് യോഗ്യത നേടിയത്.
സെന്റർ ക്ലബ്ബിൻ്റെ വോളിബാൾ താരമായ നീരജിന് മികച്ച പരിശീലനം ലഭിച്ചിരുന്നു. ക്ലബ്ബിൻ്റെ ക്യാപ്റ്റൻ ഷഫീഖ് എൻ.എ ആണ് പരിശീലനം നൽകുന്നത്. കിനാനൂരിൽ ശനിയാഴ്ച നടന്ന സെലക്ഷൻ ക്യാമ്പിൽ ജില്ലയിലെ 11 പേർക്കൊപ്പം നീരജും യോഗ്യത നേടി. ഞെരുവിലെ എൻ.ടി നാരായണൻ്റെയും ശ്രീജയുടെയും മകനാണ് നീരജ്.

2014 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവം വോളിബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി ശ്രദ്ധ നേടിയിരുന്നു കുറ്റിക്കോൽ സെന്റർ ക്ലബ് ടീം താരങ്ങൾ.
