ചാമുണ്ഡിക്കുന്ന് വി.എസ് സ്‌മാരക മന്ദിരം ത്രിമാന ചിത്രം പ്രകാശനം ചെയ്തു; വി.വി രമേശൻ ഉദ്‌ഘാടനം ചെയ്തു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing ചാമുണ്ഡിക്കുന്ന് വി.എസ് സ്‌മാരക മന്ദിരം ത്രിമാന ചിത്രം പ്രകാശനം ചെയ്തു; വി.വി രമേശൻ ഉദ്‌ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സി.പി.ഐ(എം) ചാമുണ്ഡികുന്ന് ബ്രാഞ്ച് ഓഫീസിനും, ശില്പി കലാ-കായിക കേന്ദ്രത്തിനും വേണ്ടി നിർമ്മിക്കുന്ന വി.എസ് സ്മാരകത്തിൻ്റെ ത്രിമാന ചിത്ര പ്രകാശനവും സമ്മാന കൂപ്പൺ ഉദ്ഘാടനവും നടന്നു. സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗവും മുൻ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷനുമായ വി.വി രമേശൻ ഉദ്‌ഘാടനം നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ കെ. സബീഷ് അധ്യക്ഷത വഹിച്ചു. നിർമ്മാണ കമ്മിറ്റി രക്ഷാധികാരികളായ വി.ഗിനീഷ്, പി. കൃഷ്ണൻ, പി.കാര്യമ്പു, പി.കെ. പ്രജീഷ്, എം. കരുണാകരൻ, രാഘവൻ, കുട്ട്യൻ കൺവീനർ എം.പി അനൂപ്, സുജിത്ത് മീത്തൽ ജോ:കൺവീനർ ശാലിനി ചാമുണ്ഡി കുന്ന്, എം.മധു പ്രണവ് എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ കെ.അനീഷ് സ്വാഗതവും ട്രഷറർ രാജേഷ് മീത്തൽ നന്ദിയും പറഞ്ഞു.

0Shares