രാജ്യത്ത് ആദ്യമായി ഭൂമി കൈമാറ്റം പൂർണമായും ഓൺലൈനിലാക്കി കാസർകോട്ടെ ഉജർ- ഉൾവാർ വില്ലജ്; ആധാരം രജിസ്ട്രേഷനും ഭൂമിയുടെ പോക്കുവരവും നടത്തി; എങ്ങനെ.? കൂടുതൽ അറിയാം..

You are currently viewing രാജ്യത്ത് ആദ്യമായി ഭൂമി കൈമാറ്റം പൂർണമായും ഓൺലൈനിലാക്കി കാസർകോട്ടെ ഉജർ- ഉൾവാർ വില്ലജ്; ആധാരം രജിസ്ട്രേഷനും ഭൂമിയുടെ പോക്കുവരവും നടത്തി; എങ്ങനെ.? കൂടുതൽ അറിയാം..

കാസർകോട്: രാജ്യത്ത് ആദ്യമായി ഭൂമി കൈമാറ്റം പൂർണമായി ഓൺലൈനിലാക്കി ഉജർ- ഉൾവാർ വില്ലജ്. ഇതോടെ ഭൂമി കൈമാറ്റം പൂർണമായും ഡിജിറ്റലായി. ഓൺലൈനിൽ ആദ്യ ആധാരം രജിസ്ട്രേഷനും പോക്കുവരവും നടത്തി. രാജ്യത്ത് ആദ്യമായാണ് ഒരു വില്ലേജിൽ ഭൂമി കൈമാറ്റം പൂർണമായും ഡിജിറ്റൽ ആവുന്നത്. റവന്യൂ, സർവ്വേ, രജിസ്ട്രേഷൻ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ “എൻ്റെ ഭൂമി” പോർട്ടലിലൂടെയാണ് ഭൂമി കൈമാറ്റം ഓൺലൈനായി നടത്തിയത്. സമ്പൂർണ്ണ ഡിജിറ്റൽ സർവ്വേ രാജ്യത്ത് ആദ്യമായി പൂർത്തീകരിച്ച വില്ലേജാണ് ഉജർ- ഉൾവാർ. ഓൺലൈനിൽ അപേക്ഷ നൽകിയാൽ എല്ലാം ഓൺലൈനിൽ തന്നെ ലഭിക്കുന്ന രാജ്യത്തെ ആദ്യ വില്ലേജ് ആയി കാസർകോട് ജില്ലയിലെ ഉജർ-ഉൾവാർ വില്ലജ് മാറി. ഉജർ ഉൾവാർ വില്ലേജിലെ കിദൂർ കൊറത്തില വീട്ടിൽ അബ്ദുൽ റഹ്മാൻ്റെ മകൻ കെ.എ യൂസഫാണ് ആദ്യമായി ഓൺലൈനായി ഭൂമി കൈമാറ്റം നടത്തിയത്. കിദൂർ പൂക്കാട്ട് ബാപ്പുഞ്ഞിയിൽ നിന്നാണ് 6.17ആർ ഭൂമി യൂസഫ് വിലയ്ക്കുവാങ്ങിയത്. ഡിജിറ്റൽ സർവേയുടെ ഭാഗമായി ഭൂമിയുടെ സ്കെച്ച് സർവ്വേയിൽ ആദ്യം തന്നെ തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിൻ്റെ ആധാരം രജിസ്ട്രേഷൻ നടപടികളും ഓൺലൈനിൽ പൂർത്തീകരിച്ചു. തുടർന്ന് വില്ലേജ് ഓഫീസിൽനിന്ന് ഓൺലൈനായി പോക്ക് വരവ് നടത്തി. പോക്കുവരവ് പൂർത്തീകരിക്കുന്നതോടെ പുതിയ ഉടമയ്ക്ക് ഭൂമിയുടെ പുതിയ സ്കെച്ച് ഓൺലൈനിൽ അപ്ഡേറ്റ് ആയി ലഭിക്കുന്നതാണ് മറ്റൊരു സവിശേഷത. ആധാരം ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിന് സ്കെച്ച് കൂടി അപ്‌ലോഡ് ചെയ്യുന്നുണ്ട്. തുടർന്ന് പോക്ക് വരവ് നടപടികൾ പൂർത്തീകരിക്കുമ്പോൾ പുതിയ സ്കെച്ച് പുതിയ ഉടമയുടെ പേരിൽ ലഭ്യമാകുന്നു.

ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്ന എല്ലാ വില്ലേജുകളിലും ഇനി ഓൺലൈനായി ഭൂമി രജിസ്ട്രേഷൻ നടത്താനനും പോക്കുവരവും നടത്താനുമാകും. രജിസ്ട്രേഷൻ വകുപ്പ് മുൻ ഐ.ജി കൂടിയായ ഇപ്പോഴത്തെ കാസർഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻ്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തിയത്. സർവ്വേ രജിസ്ട്രേഷൻ റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ പ്രവർത്തനം ജില്ലയിൽ ലക്ഷ്യം കണ്ടു. സംസ്ഥാന സർക്കാരിൻ്റെ സുപ്രധാന പദ്ധതികളിൽ ഉൾപെട്ടവയാണ് ഈ പദ്ധതിയും. രാജ്യ ശ്രദ്ധ നേടിയ ഈ നേട്ടം കൈവരിക്കുന്നതിന് നേതൃത്വം നൽകിയ സർവ്വേ വകുപ്പ് ഡയറക്ടർ സാംബശിവറാവു രജിസ്ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ എന്നിവരോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ പ്രത്യേകം നന്ദി അറിയിച്ചു. ഇതിനായി ഒത്തൊരുമിച്ച് പ്രവർത്തിച്ച ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തഹസിൽദാർമാർ വില്ലേജ് ഓഫീസർമാർ സർവ്വേ വകുപ്പ് ഉദ്യോഗസ്ഥർ സർവെയർമാർ രജിസ്ട്രേഷൻ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ, നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ എൻ.ഐ.സി ഉദ്യോഗസ്ഥർ, ആധാരം എഴുത്തുകാർ എന്നിവരോടും കാസർകോട് ജില്ലാ കളക്ടർ നന്ദി അറിയിച്ചു.

0Shares