Categories
കാസര്‍കോട് ജില്ലാ കേരളോത്സവം; സംഘാടക സമിതി ഓഫീസ് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു
Trending News





കാസര്‍കോട്: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിൻ്റെ സംഘാടക സമിതി ഓഫീസ് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം പി. അഖില്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എന്‍ സരിത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ അനില്‍കുമാര്‍, ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ടി.എം.എ കരീം, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി ശിവപ്രസാദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇക്ബാല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഗസ്വാന്‍, കോളേജില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി അക്ഷയ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി ഷിലാസ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷമി നന്ദിയും പറഞ്ഞു. ജില്ലാ കേരളോത്സവം ഡിസംബര്‍ 19 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുകയാണ്. ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ ഡിസംബര്‍ 28, 29 തീയതികളില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും.
Also Read

Sorry, there was a YouTube error.