Categories
സമ്പൂർണ മാലിന്യമുക്ത നവകേരളം; വിവിധ ഹരിത പദവി പ്രഖ്യാപനങ്ങള്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം നടത്തി
Trending News





കാസർകോട്: സമ്പൂർണ മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി കാസര്‍കോട് നഗരസഭയിൽ വിവിധ ഹരിത പ്രഖ്യാപനങ്ങൾ നടത്തി. ഹരിത സ്ഥാപനം, ഹരിത അങ്കണവാടി, ഹരിത ടൗൺ, ഹരിത വിദ്യാലയം, ഹരിത ടൂറിസം, ഹരിത അയൽക്കൂട്ടം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ഹരിത പദവി പ്രഖ്യാപനം. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഹരിത പദവി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ സ്വാഗതം പറഞ്ഞു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സഹീർ അസീഫ്, റീത്ത ആര്‍, രജനി കെ, മുനിസിപ്പൽ സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷീന നന്ദി പറഞ്ഞു.
Also Read

Sorry, there was a YouTube error.