Categories
ദുബായിലും സി.ബി.എസ്.സി പരീക്ഷയിൽ തിളങ്ങി കാസർകോട്ടുകാരി; സ്കൂളിലെ സബ്ജെക്ട് ടോപ്പർ പദവിയും കരസ്ഥമാക്കി മിടുക്കി
Trending News





കാസർഗോഡ്: സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ 92.8% മാർക്ക് നേടി ദുബായിലും വിജയക്കൊടി പാറിച്ചു കാസറഗോഡ് സ്വദേശിനിയായ പെൺകുട്ടി. നെല്ലിക്കുന്ന് ബങ്കരക്കുന്നു സ്വദേശിനി ഗസാല ഫാത്തിമ ടി.ബിയാണ് യു.എ.യിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ ഷാർജയിൽ നിന്നും മികവുറ്റ വിജയം കരസ്ഥമാക്കിയത്. ഫിനാൻസ് മാനേജ്‌മന്റ് വിഷയത്തിൽ മുഴുവൻ മാർക്കു നേടി, സ്കൂളിലെ സബ്ജെക്ട് ടോപ്പർ പദവിയും കരസ്ഥമാക്കിയിട്ടുണ്ട്. ഡൽഹി പ്രൈവറ്റ് സ്കൂളിൽ നിന്നും ഏറ്റവും കൂടിയ മാർക്ക് നേടുന്ന കാസറകോട്ടുകാരിയും ഗസാല ഫാത്തിമയാണ്.
Also Read
ഷാർജയിൽ സ്ഥിര താമസമാക്കിയ ഗസാല ഹിന്ദി വിഷയത്തിലും സ്കൂളിലെ പ്രീമിയം ഗ്രൂപ്പിലും അംഗമാണ്. സമസ്ത മത വിദ്യാഭ്യാസ പരീക്ഷയിൽ അഞ്ചാം തരത്തിലും ഏഴാം തരത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. ദുബായ് ഹെൽത്ത് സ്ഥാപനത്തിൽ ടെക്നോളജി മാനേജരും കെ.എം.സി.സി കാസറഗോഡ് മുനിസിപ്പൽ സെക്രെട്ടറിയുമായ നെല്ലിക്കുന്നിലെ തസ്‌ലീം ബെൽക്കാടിൻ്റെയും റിസ്‌വാന അബ്ദുൽ റഹ്മാൻ കൊച്ചിയുടെയും മൂത്ത മകളാണ് ഗസാല ഫാത്തിമ.

Sorry, there was a YouTube error.