Categories
articles news

എലിസബത്ത് രാജ്ഞി വിടപറഞ്ഞതോടെ മാറുന്നത് ബ്രിട്ടനിലെ ദേശീയഗാനം മുതല്‍ നാണയങ്ങള്‍ വരെ

ബാങ്ക് നോട്ടുകളും നാണയങ്ങളും സ്റ്റാമ്പുകളും എല്ലാം മാറും. ഇവയെല്ലാം ഇനി പുതിയ രാജാവായ ചാൾസ് മൂന്നാമൻ്റെ ഛായാചിത്രത്തോടെയാണ് പുറത്തിറങ്ങുക.

ഏഴു പതിറ്റാണ്ടിൻ്റെ ഭരണത്തിന് ശേഷം എലിസബത്ത് രാജ്ഞി ഓർമയാകുമ്പോൾ ബ്രിട്ടനിൽ അധികാരത്തിൻ്റെ പല ചിഹ്നങ്ങളും മാറാൻ പോകുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം ചാള്‍സ് രണ്ടാമന്‍ അധികാരത്തിലേറുന്നതോടെ 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി അവരുടെ ഭരണഘടന ഭേദഗതി ചെയ്ത് രാജാവിൻ്റെ കീഴിലേക്ക് മാറും.

70 വർഷത്തിന് ശേഷം ബ്രിട്ടന്റെ കറൻസിയും സ്റ്റാമ്പുകളും പതാകയും മാറാൻ ഒരുങ്ങുകയാണ്. ബാങ്ക് നോട്ടുകളും നാണയങ്ങളും സ്റ്റാമ്പുകളും എല്ലാം മാറും. ഇവയെല്ലാം ഇനി പുതിയ രാജാവായ ചാൾസ് മൂന്നാമൻ്റെ ഛായാചിത്രത്തോടെയാണ് പുറത്തിറങ്ങുക.

രാജ്യത്തെ ദേശീയഗാനത്തില്‍ ഇനി ചെറിയ മാറ്റം വരും.God save our gracious Queen” എന്ന വരികള്‍ മാറി “God save our graciosus King എന്നാകും ഇനി ആലപിക്കുക. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ത്ഥനകളിലെ വരികളിലും മാറ്റം ഉണ്ടാകും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം ഞങ്ങളുടെ ജനറല്‍ സിനഡ് എന്നാകും മാറ്റം വരിക.


600ലധികം ബിസിനസ്സുകള്‍ക്കായി നല്‍കിവരുന്ന റോയല്‍ വാറന്റുകളിലും വൈകാതെ ചാള്‍സ് രാജകുമാരൻ്റെ പേരാക്കി മാറ്റും. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്റ്റാമ്പുകളിലൊക്കെ രാജ്ഞിയ്‌ക്ക് പകരം രാജാവിൻ്റെ ചിത്രം ഇടം പിടിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest