Categories
മക്ക- മദീന യാത്രാവിവരണം; പുസ്തകം പ്രകാശനം ചെയ്തു
Trending News


കാസർകോട്: മാധ്യമപ്രവർത്തകനും കാസർകോട് പ്രസ് ക്ലബ്ബ് നിർവഹക സമിതി അംഗവുമായ ഷാഫി തെരുവത്ത് മക്ക – മദീന പുണ്യഭൂമിയിലൂടെ സഞ്ചരിച്ച് എഴുതിയ യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു. വ്യാഴം വൈകിട്ട് 3 മണിക്ക് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിലായിരുന്നു പരിപാടി. എഴുത്തുകാരനും ചിത്രകരനുമായ മുക്താർ ഉദരം പൊയിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. ഷാഫി തെരുവത്തിന് തൻ്റെ എഴുത്തിലാവട്ടെ, വാർത്തകൾ നൽകുന്നതിലാവട്ടെ, ഒരു പടം മാധ്യമങ്ങളിൽ കൊടുക്കുന്നതിൽ പോലും തൻ്റേതായ കാഴ്ചപ്പാടുണ്ട്. സത്യസന്ധതയാണ് അതിന് പിറകിൽ. അതാണ് എൻഡോസൾഫാനുമായി ബന്ധപ്പെട്ട് വന്ന കുട്ടിയുടെ പടം, മാതൃഭൂമിയുടെ കവർ പേജായി പോലും വന്നത്. എഴുത്തുകാരനും ചിത്രകാരനും ചന്ദ്രിക വാരാന്തപ്പതിപ്പ് എഡിറ്ററുമായ മുഖ്താർ ഉദരംപൊയിൽ പറഞ്ഞു. ഷാഫിയുടെ, മക്ക മദീന പുണ്യ ഭൂമിയിലൂടെ എന്ന യാത്രാ വിവരണ പുസ്തകം കാസർകോട്ട് പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ എഴുത്തിലൂടെ ഷാഫി, മക്കയെയും മദീനയെയും നേരിൽ കാണുന്ന പ്രതീതി വായനക്കാരന് നൽകും. ഒടുവിൽ ഒരു ഉംറ നിർവഹിച്ച ആത്മീയ സായൂജ്യവും, മുഖ്താർ കൂട്ടിച്ചേർത്തു.
Also Read
പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സാഹിത്യ വേദി പ്രസിഡൻ്റ എ.എസ് മുഹമ്മദ് കുഞ്ഞി പുസ്തകം ഏറ്റുവാങ്ങി പത്മനാഭൻ ബ്ലാത്തൂർ, എം.എ ലത്തീഫ്, സി.എൽ ഹമീദ്, അസീസ് കടപ്പുറം, രേഖ ടീച്ചർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഷാഫി തെരുവത്ത് മറുപടി പ്രസംഗം നടത്തി. എം.വി സന്തോഷ് സ്വാഗതവും എരിയാൽ ഷരീഫ് നന്ദിയും പറഞ്ഞു. ചടങ്ങിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ഹുബാഷികയാണ് പ്രസാധകർ. പുസ്തകം ആവശ്യമുള്ളവർ 9400426297 എന്ന നമ്പറിൽ ബന്ധപെടുക.

Sorry, there was a YouTube error.