ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി

  • Post category:national / news
  • Reading time:1 min read
You are currently viewing ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം: ബോംബ് ഭീഷണിയെതുടര്‍ന്ന് മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് യാത്രക്കാരെ പുറത്തിറക്കിയശേഷം യാത്രക്കാരെയും ലഗേജും പരിശോധനക്ക് വിധേയമാക്കിത്. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഫോണ്‍വഴിയാണ് ബോംബ് ഭീഷണി നടത്തിയത്. ഫോണിൻ്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഭീഷണിയെപ്പറ്റി പൈലറ്റാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചത്.തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

0Shares