Categories
യു.ഡി.എഫ് കരിദിനാചരണം 20ന്; ഉദുമ നിയോജക മണ്ഡലം പൊതുയോഗം ബോവിക്കാനത്ത്
Trending News





മേൽപറമ്പ്: ഇടതു സർക്കാരിൻ്റെ നാലാം വാർഷികം ആലോഷിക്കുന്ന മെയ് 20 ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കരിദിനാചരണം നടത്തുകയാണ്. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്നേദിവസം 4 മണിക്ക് ബോവിക്കാനത്ത് പൊതുയോഗ മടക്കമുള്ള പരിപാടി സംഘടിപ്പിക്കുന്നു. മേൽപറമ്പ് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന മണ്ഡലം യു.ഡി.എഫ് ലെയിസൻ കമ്മിറ്റി അംഗങ്ങളുടെയും പഞ്ചായത്ത് ചെയർമാൻ കൺവീനർമാരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം. യു ഡി എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ പെരിയ അദ്ധ്യക്ഷത വഹിച്ചു. ഉദുമ നിയോജക മണ്ഡലം കൺവീനർ കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം കുന്നിൽ, ഹരീഷ് ബി നമ്പ്യാർ, ഹമീദ് മാങ്ങാട്, വി.ആർ. വിദ്യാസാഗർ, ഗീതാകൃഷ്ണൻ, കെ വി ഭക്തവത്സലൻ, ഹനീഫ കുന്നിൽ, പി.എച്ച്. ഹാരിസ് തൊട്ടി, എം.കെ.അബ്ദുൽ റഹിമാൻ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി.ഡി. കബീർ, കെ ബി എം ഷരീഫ് കാപ്പിൽ, കെ വി ഗോപാലൻ, സിദ്ധീഖ് പുളിപ്പുഴ, ഖാലിദ് ബെള്ളിപ്പാടി, ബി.ബാലകൃഷ്ണൻ, ബി.എം.അബൂബക്കർ, അബ്ദുൽ ഖാദർ കളനാട്, കൃഷ്ണൻ ചട്ടഞ്ചാൽ, കെ.വി.ശ്രീധരൻ, ടി.കെ.ദാമോദരൻ, ഹമീദ് കുണിയ, കെ. രഘു, രാഘവൻ എം, എം.പി.എം ഷാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Also Read

Sorry, there was a YouTube error.