
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യോഗിയുടെ പരാമര്‍ശത്തിലൂടെ കേരളത്തിലെ കാര്യങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞത് യു.പിയില്‍ സംഭവിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

”അത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് നല്ലതാണ്. കാട്ടു നീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്. സര്‍വ്വ മേഖലയിലും ഉത്തര്‍പ്രദേശ് കേരളത്തെക്കാള്‍ പിന്നിലാണ്.” ബി.ജെ.പിയെ തോല്‍പ്പിച്ചാല്‍ യു.പിയിലെ ജീവിത നിലവാരം മെച്ചപ്പെടുമെന്നും കോടിയേരി പറഞ്ഞു.
യോഗിയുടെ വിലയിരുത്തല്‍ എന്താടിസ്ഥാനത്തിലാണെന്നും കേരളത്തിലെ ബി.ജെ.പി പരാമര്‍ശം തിരുത്തിക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
