
ഉപ്പള/ കാസർകോട് : മംഗൽപ്പാടി പഞ്ചായത്ത് ഭരണകൂടത്തിൻ്റെ അഴിമതി ഭരണത്തിലും വിവിധ വിഷയങ്ങളിലെ അനാസ്ഥയിലും പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലുമുള്ള വലിയ അഴിമതിയും വാർഷിക പദ്ധതി നടത്തിപ്പിലെ വീഴ്ച്ചയും തുറന്ന് കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ ജീവനക്കാരുടെ കുറവ് പൊതുജനങ്ങൾക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല എന്നും പഞ്ചായത്ത് കമ്മിറ്റി ചൂണ്ടികാട്ടി. ബി.ജെ.പി സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് രാമചന്ദ്ര ബള്ളാൽ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ, കുമ്പള മണ്ഡലം പ്രസിഡൻ്റ് സുനിൽ അനന്തപുരം, ജനറൽ സെക്രട്ടറി വസന്തമയ്യ, ഭരത് റൈ, രമേശ് ഭട്ട്, സുധാകർ കാമത്ത്, സുധാ ഗണേഷ്, ജയന്തി ഷെട്ടി എന്നിവർ സംബന്ധിച്ചു. ധൻരാജ് പ്രതാപ് നഗർ സ്വാഗതവും കിഷോർ നന്ദിയും പറഞ്ഞു.
