Categories
Kerala local news

മലയോരമേഖലയെ ദുഖത്തിലാഴ്ത്തി യൂത്ത് ലീഗ് നേതാവിൻ്റെ വിയോഗം; ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നതിനിടയിലും..

Trending News

ഉദുമ: മുസ്ലിം യൂത്ത് ലീഗ് കുറ്റിക്കോൽ പഞ്ചായത് പ്രസിഡണ്ട് ഫൈസൽ പടുപ്പ്(44)ൻ്റെ ആകസ്മിക മരണം മലയോരമേഖലയെ ദുഖത്തിലാഴ്ത്തി. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നതിനിടയിലും മലയോര പഞ്ചായത്തായ കുറ്റിക്കോൽ പഞ്ചായതിൽ മുസ്ലിം യൂത്ത് ലീഗിൻ്റെ പ്രവർത്തനങ്ങൾ ഊർജിപ്പെടുത്തുന്നതിൽ ചെറുപ്പം മുതൽ തന്നെ നേതൃത്വം നൽകിയ വ്യക്തി. മത-സാമൂഹിക സംസ്കാരിക പ്രവർത്തനമേഖയിലും സജീവ സാനിദ്ധ്യമായിരുന്നു ഫൈസൽ. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ജാതി-മത ഭേദമന്യേ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കളും ജനപ്രതിനിധികളും വീട് സന്ദർഷിച്ചു.
പടുപ്പ് ജുമാ മസ്ജിദിൽ നടന്ന ജനാസനിസ്കാരത്തിന് വൻജനാവലി പങ്കെടുത്തു. വിഖായ സംസ്ഥാന ചെയർമാൻ റഫീഖ് ഫൈസി കാളികാവ് മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. പിതാവ് മുഹമ്മദ് കുട്ടി മാഷ് (മുസ്ലിം ലീഗ് കുറ്റിക്കോൽ പഞ്ചായത് പ്രസിഡണ്ട്) മാതാവ്: പരേതയായ ഖദീജ, ഭാര്യ: ഷകീല, മക്കൾ: മുഹമ്മദ് ഫായിസ്, ഇജാസ്, സഹോദരങ്ങൾ: റഫീഖ്, യൂനുസ്, സഹോദരി:ബുഷ്റ. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ അബ്ദുൾ റഹ്മാൻ എന്നിവർ ജനാസയ്ക്ക് ഹരിതപതാക പുതപ്പിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഇ.എ ബക്കർ, സെക്രട്ടറി എ.ബി ശാഫി, ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദർ, ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹമീദ് മാങ്ങാട്, വൈസ് പ്രസിഡണ്ട് സി.എച്ച് അബ്ദുല്ല പരപ്പ, കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ടൻ, ഡി.സി.സി ജനറൽ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാർ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി കബീർ തെക്കിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ, ട്രഷറർ എം.ബി ഷാനവാസ്, ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര, ജനറൽ സെക്രട്ടറി ഖാദർ ആലൂർ, മുസ്ലിം ലീഗ് ഉദുമ പഞ്ചായത് പ്രസിഡണ്ട് കെ.ബി.എം ശരീഫ് കാപ്പിൽ, തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും സന്നിഹരായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest