Categories
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഏകദിന പരിശീലന പരിപാടി കാഞ്ഞങ്ങാട് നടത്തി; ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെയും ഡിസ്ട്രിക്ട് സങ്കൽപ് എംപവർമെൻറ് ഓഫ് വിമനിൻ്റെയും നേതൃത്വത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബി.ബി.ബി.പി) പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് കെയർ നഴ്‌സുമാർക്ക് PCPNDT നിയമം, മെറ്റേണിറ്റി നിയമം, കുട്ടികളുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള “ജസ്റ്റിസ് ഫോർ ഓൾ” – ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാജ് റെസിഡൻസി കോൺഫെറൻസ് ഹാളിൽ വച്ച് നടന്ന പരിപാടി കാസറഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ എൽ. ഷീബ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പാലിയേറ്റീവ് കെയർ ഡിസ്ട്രിക്ട് കോർഡിനേറ്റർ പി. ഷിജി ശേഖർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക്ക്, കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസർ ആസിയ വക്കയിൽ, ക്ലർക് വി.കെ.നസീറ, മിഷൻ ശക്തി ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ അമല മാത്യു, ജൻഡർ സ്പെഷ്യലിസ്ററ് ആൻസി വിജിന, ബി. രശ്മി എന്നിവർ പ്രസംഗിച്ചു. അഡ്വ. സാജിദ്, അഡ്വ. കൃപേഷ് കടകം, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക്ക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.
Also Read

Sorry, there was a YouTube error.