Categories
ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു

കാസറഗോഡ്: ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു. നവമ്പർ 6 മുതൽ 9 വരെ തീയ്യതികളിലായി ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്ത് വച്ച് നടക്കുന്ന ബേക്കൽ സബ്ജില്ലാ കലോത്സവം വിജയിപ്പിക്കുന്നതിന് നാടൊരുങ്ങുന്നു. പി.ടി.എ.എസ്.എം.സി , എം.പി.ടി.എ , സ്റ്റാഫ് കൗൺസിൽ കുടുംബശ്രീ പ്രവർത്തകർ, സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം, സോഷ്യൽ സർവ്വീസ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാലയം ശുചീകരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ കെ സബീഷ്, പി.ടി.എ പ്രസിഡൻ്റ് പി രാധാകൃഷ്ണൻ എസ്എം.സി ചെയർമാൻ പവിത്രൻ എ.വി, എം.പി.ടി.എ പ്രസിഡൻ്റ് ധന്യ അരവിന്ദ് പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Also Read











