
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സന്ദീപ് മരണത്തിന് കീഴടങ്ങി. 40% ലേറെ പൊള്ളലേറ്റ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. നിരവധിപേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
