Categories
articles Kerala local news

ബേക്കൽ അഗ്രോ കാർണിവൽ; വാഴ കൃഷി കർഷകർക്ക് പുത്തനറിവ് പകർന്ന് കാർഷിക സെമിനാർ

കാഞ്ഞങ്ങാട്: ബേക്കൽ അഗ്രോ കാർണിവലിൽ കാർഷിക സെമിനാറിൻ്റെ ഭാഗമായി വാഴകൃഷി കർഷകർക്ക് “ശാസ്ത്രീയ വാഴകൃഷി അറിയേണ്ടതെല്ലാം” എന്ന വിഷയത്തിൽ സെമിനാർ നടത്തി. പുത്തൻ കൃഷി രീതികളും വളപ്രയോഗരീതികളും കീടനാശിനി പ്രയോഗ രീതികളും വിശദീകരിച്ചുകൊണ്ടായിരുന്നു സെമിനാർ. പുല്ലൂർ സീഡ് ഫാം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.എ. ഷിജോ വിഷയാവതരണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. ശ്രീലത അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ബിന്ദു പദ്ധതി വിശദീകരണം നടത്തി. അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ മോഡറേറ്ററായി. നൂറിൽപ്പറം വാഴ കർഷകർ സെമിനാറിൽ പങ്കെടുത്ത് തങ്ങളുടെ കൃഷി അനുഭവങ്ങളും സംശയ നിവാരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബേക്കൽ അഗ്രോ കാർണിവലിൽ പള്ളിക്കര പെട്രോൾ ബങ്കിന് എതിർവശത്താണ് നടക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest