
കണ്ണൂർ ജില്ലയിലെ ചാലയില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ചാല ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. വാതകചോര്‍ച്ചയെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സ് സംഘവുമെത്തി പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്.

കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്നിശമന സേന ആരംഭിച്ചു. നിറയെ ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
