കാസര്‍കോട് ന്യൂ ബേവിഞ്ചില്‍ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഗ്യാസ് ലോറി മറിഞ്ഞു; നേരിയ തോതില്‍ വാതക ചോർച്ച; ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ന്യൂ ബേവിഞ്ചില്‍ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ  ഗ്യാസ് ലോറി മറിഞ്ഞു; നേരിയ തോതില്‍ വാതക ചോർച്ച; ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി

കാസർകോട്: കാസര്‍കോട് ജില്ലയിലെ ന്യൂബേവിഞ്ചില്‍ ഗാസ് ലോറി മറിഞ്ഞ് നേരിയ തോതില്‍ വാതക ചോർച്ചയുണ്ടായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വാഹനമാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഏകദേശം പതിനേഴ് ടണ്‍ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് ഡ്രൈവര്‍ പറയുന്നത്. വാതക ചോര്‍ച്ച ഉണ്ടായതിനാല്‍ സമീപത്തെ ഇരുന്നൂറോളം വീടുകളിലെ ആളുകളെ മാറ്റി. ഫയര്‍ഫോഴ്‍സ് സംഘം സ്ഥലത്തെത്തുകയും ചെയ്തിരുന്നു.

0Shares