അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ; ആലുവയില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ; ആലുവയില്‍ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വെച്ച യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.ആലുവ മുപ്പത്തടം സ്വദേശികളായ അമല്‍, ജിത്തു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബാര്‍ ജീവനക്കാരുടെ പരാതിയുടെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ തൃശൂരില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു കുളത്തരവീട്ടില്‍ സനോജാണ് ആത്മഹത്യ ചെയ്തത്.മദ്യം കിട്ടാത്തതില്‍ ഇയാള്‍ മാനസികമായ പ്രയാസത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയിരുന്നു. സംസ്ഥാനത്ത് ബുധനാഴ്ചയാണ് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചൂപൂട്ടിയത്. രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ് ഔട്ട്‌ലറ്റുകളും അടച്ചുപൂട്ടിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

0Shares