Categories
തിരമാലകള്‍ പകല്‍ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തില്‍;കോവളത്ത് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം
കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല- അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ച നിറത്തില്‍ കാണപ്പെട്ടത്.
Trending News





കോവളത്ത് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം. തിരമാലകള്‍ പകല്‍ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തില്‍ കാണപ്പെടുന്നതാണിത്. ഇന്നലെ രാത്രി വൈകിയാണ് കോവളം സമുദ്രാ ബീച്ചിന് സമീപം ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്.
Also Read
നോക്ടി ലൂക്കാ എന്ന ആല്‍ഗെയുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല- അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ച നിറത്തില്‍ കാണപ്പെട്ടത്. രാത്രിയില്‍ നീലയും ഇടയ്ക്ക് ചുവപ്പ്, ഓറഞ്ച് നിറത്തിലും ഇവ കാണപ്പെട്ടു.

കടലിലെ മീനുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള നോക്ടി ലൂക്കാ ആല്‍ഗകളുടെ സാന്നിധ്യം ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്.

Sorry, there was a YouTube error.