Categories
വിമാനാപകടത്തിൽ രക്ഷപെട്ടത് ഒരാൾ മാത്രം; ട്രാഫിക് കൺട്രോൾ ടവറിലേക്ക് മേയ് ഡേ സന്ദേശം ലഭിച്ചിരുന്നു; എല്ലാം പെട്ടന്ന് സംഭവിച്ചു; ദുരന്തവും ഭീകരതയും കൂടുതൽ അറിയുമ്പോൾ..
Trending News





അഹ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ ഒഴികെ മുഴുവൻ ആളുകളും മരിച്ചതായി സ്ഥിരീകരണം. യാത്രക്കാരും വിമാന ജീവനക്കാരടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ അത്ഭുതകരമായാണ് രക്ഷപെട്ടത്. വിമാന താവളത്തിൽ നിന്നും പറന്നുയർന്ന് മിനുട്ടുകൾക്കാകമാണ് വിമാനം അഗ്ന്നിഗോളമായത്. ജനവാസ മേഖലയോട് ചേർന്ന സ്ഥലമായിരുന്നു. സമീപത്തെ കെട്ടിടത്തിൻ്റെ മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടമെന്നാണ് വിവരം. കെട്ടിടം പൂർണ്ണമായും തകർന്നു. ചില വിമാന അവശിഷ്ടം ചിന്നി ചിതറി കിടക്കുകയാണ്.
അപകടത്തിൽ കെട്ടിടത്തിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചതായാണ് വിവരം. രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ മുഴുവനും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്തിലുണ്ടിരുന്നവർ തിരിച്ചറിയാൻ പറ്റാത്തവിധം കത്തികരിഞ്ഞിട്ടുണ്ട്. വിമാന ബോഡിങ് പാസ് വിവരങ്ങളിൽ നിന്നാണ് ആളുകളെ മനസ്സിലാക്കിയത്. ബന്ധുക്കളുടെ DNA ശേഖരിച്ച് മൃതദേഹങ്ങൾ തിരിച്ചറിയാനാണ് ശ്രമം. മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ഒരു മലയാളി വനിതയും ഉൾപ്പെടുന്നു. മരിച്ചവരുടെ കുടുംബത്തിന് ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സയും മറ്റുകാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് വിവരം.
പരിചയ സമ്പന്നരായ പൈലറ്റുമാരാണ് വിമാനം പറത്തിയിരുന്നത്. ഇവർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് മേയ് ഡേ സന്ദേശം നൽകിയിരുന്നു. അടിയന്തിര സാഹചര്യങ്ങളിൽ പൈലറ്റുമാർ നൽകുന്ന സന്ദേശമാണിത്. സന്ദേശം ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. എന്നാൽ വിമാനത്തിന് മറുപടി സന്ദേശം ലഭിക്കുന്നതിന് മുന്നേ വിമാനം തകർന്നു. എല്ലാം സെക്കന്റുകൾക്കിടയിൽ മിനുട്ടുകൾക്കുള്ളിൽ സംഭവിച്ചു. ആശയ വിനിമയത്തിനുള്ള സമയം പോലും പൈലറ്റുമാർക്ക് ലഭിച്ചില്ല എന്നതാണ് യാഥാർഥ്യം. ലണ്ടനിലേക്ക് ദീർഘദൂരം പറക്കുന്നതിനാൽ വിമാനത്തിൽ ഇന്ധനം ഫുൾ ആയിരുന്നു. ഇതും അപകടത്തിൻ്റെ ഭീകരത വർധിപ്പിച്ചു. അതേസമയം ദുരന്തസ്ഥലം പട്ടാള നിയന്ത്രണത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള മന്ത്രിമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിൽ DGCA അന്വേഷണം നടത്തിവരികയാണ്. അപകടം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് വിവരം.

Sorry, there was a YouTube error.