ഇംഗ്ളീഷിന് 35, കണക്കിന് 36; ഒരു ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് വൈറലാകുന്നു, തോറ്റുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തിന് വക

  • Post category:education / news
  • Reading time:1 min read
You are currently viewing ഇംഗ്ളീഷിന് 35, കണക്കിന് 36; ഒരു ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് വൈറലാകുന്നു, തോറ്റുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസത്തിന് വക

ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാം തൻ്റെ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥന്‍.ഗുജറാത്തിലെ ഭറൂച് ജില്ലാകളക്ടറായ തുഷാര്‍ ഡി.സുമേരെയുടെ മാര്‍ക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.

ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ളീഷിന് 35 മാര്‍ക്കും കണക്കിന് 36 മാര്‍ക്കും നേടിയാണ് താന്‍ പത്താം ക്ലാസ് എന്ന കടമ്പ കടന്നതെന്ന് തുഷാര്‍ പറയുന്നു. തുഷാറിൻ്റെ ഫോട്ടോയും അദ്ദേഹത്തിൻ്റെ റിപ്പോര്‍ട്ട് കാര്‍ഡിൻ്റെ അവ്യക്തമായ ചിത്രവും ചേര്‍ത്ത് 2009 ബാച്ച്‌ ചണ്ഡീഗഡ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ട്വിറ്റ് ചെയ്യുകയായിരുന്നു.

പത്താം ക്ലാസ് പരീക്ഷയില്‍ വെറും പാസ് മാര്‍ക്ക് മാത്രമാണ് തനിക്ക് നേടാനായതെന്നും ജീവിതത്തില്‍ ഒരിക്കലും നേട്ടങ്ങള്‍ ഉണ്ടാക്കാനാവില്ലെന്ന് തൻ്റെ ഗ്രാമം മൊത്തം അന്ന് പറഞ്ഞിരുന്നതായും തുഷാര്‍ പറഞ്ഞതായി അവനീഷ് ട്വിറ്ററില്‍ കുറിച്ചു. അവനീഷിൻ്റെ ട്വീറ്റ് ജില്ലാ തുഷാറും കളക്ടറും ഷെയര്‍ ചെയ്തിട്ടുണ്ട്

0Shares