Categories
മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി; കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു
Trending News






കാസറഗോഡ്: കേരള പ്ലാൻ്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിൽ മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ കാർഷിക സംരംഭമായ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൻ്റെ കീഴിൽ മുളിയാറിലെ കാസർകോട് കാഷ്യു എസ്റ്റേറ്റിൽ പുതുതായി നിർമ്മിച്ച കശുമാങ്ങയുടെ പഴച്ചാറിൽ നിന്ന് കാർബണേറ്റഡ് പാനിയം ഉൽപാദിക്കുന്നതിനുള്ള യന്ത്രവൽകൃത ഫാക്ടറി കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടന കർമം നിർവഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി മീനി വാർഡ് മെമ്പർ റെയ്സറാഷിദ് പി.സി.കെ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എസ് കുര്യാക്കോസ് പ്രൊഫ കെ.മോഹൻകുമാർ ജോയിസ് സെബാസ്റ്റ്യൻ
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.പി ബാബു എം.മാധവൻ, പി. ജയകൃഷ്ണൻ മാസ്റ്റർ അബ്ദുൾ ഖാദർ കേളോട്ട് കെ.ബി മുഹമ്മദ് കുഞ്ഞി പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരുടെ സംഘടന പ്രതിനിധികളായ കെ.എ വിജയൻ, കെ.സുരേന്ദ്രൻ, ടി.ആർ വിജയൻ തൊഴിലാളി യൂനിയൻ പ്രതിനിധികളായ പി.ജി മോഹനൻ, ടി.പി ഷീബ ബി.സി കുമാരൻ എന്നിവർ സംസാരിച്ചു.
പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡ് ചെയർമാൻ ഒ.പി അബ്ദുൽസലാം സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഡോക്ടർ ജെയിംസ് ജേക്കബ്ബ് നന്ദിയും പറഞ്ഞു.
Also Read


Sorry, there was a YouTube error.