കാസറഗോഡ് വൻ വാഹനാപകടം; രണ്ടുപേർക്ക് ദാരുണ അന്ത്യം; ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിലാണ് സംഭവം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാസറഗോഡ് വൻ വാഹനാപകടം; രണ്ടുപേർക്ക് ദാരുണ അന്ത്യം; ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിലാണ് സംഭവം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിൽ വൻ വാഹനാപകടം. കാറും ലോറിയും കുട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം സംഭവിച്ചു. ബി.എം.ഡബ്ല്യു കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കാർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങികിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാസർകോട്ടു നിന്നും എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാസർകോട്ടേ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റവരെ ആദ്യം പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രണ്ടുപേർ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ചവർ കർണ്ണാടക മംഗളൂരു സ്വദേശികൾ എന്നാണ് വിവരം. ദാരുണ അപകടം കാസറഗോഡിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.

0Shares