Categories
മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജിസ്മോളും രണ്ട് പെൺമക്കളും പുഴയിൽ ചാടി; മൂവരും കടവിൽ എത്തിയത് സ്കൂട്ടിയിൽ; നാടിനെ നടുക്കിയ മരണം
Trending News


കോട്ടയം: കോട്ടയത്ത് അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും മക്കളുമാണ് മരിച്ചത്. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് മരിച്ച അഡ്വ ജിസ്മോൾ. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മരിച്ചത്. കോട്ടയം പേരൂർ കണ്ണമ്പുര കടവിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. ജിസ്മോൾ മക്കളെയും കൂട്ടി സ്കൂട്ടിയിൽ കടവിലേക്ക് എത്തിയാണ് പുഴയിൽ ചാടിയത്. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ മൂവരെയും രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അഡ്വ. ജിസ്മോൾ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. ആത്മഹത്യ എന്നാണ് പറയപ്പെടുന്നത്. മക്കൾക്ക് വിഷം നൽകി മാതാവ് കൈ ഞരമ്പ് മുറിച്ച ത്തിനും ശേഷമാണ് പുഴയിൽ ചാടിയതെന്നും പറയപ്പെടുന്നു. കുടുംബ പ്രശ്നങ്ങൾ മരണത്തിലേക്ക് തള്ളിവിട്ടതാകാം എന്നാണ് നിഗമനം. മൂവരുടെയും മരണവാർത്ത നാട്ടുകാരെ ഒന്നടങ്കം നടുക്കി.
Also Read

Sorry, there was a YouTube error.